മാ​ത്യു ടി.​തോ​മ​സി​നെ മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റാ​ന്‍ നീ​ക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാ​ത്യു ടി.​തോ​മ​സി​നെ മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റാ​ന്‍ നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: മാ​ത്യു ടി.​തോ​മ​സി​നെ മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റാ​ന്‍ നീ​ക്കം. മ​ന്ത്രി​യെ മാ​റ്റ​ണ​മെ​ന്ന് ജെ​ഡി​എ​സ് സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നു. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വെള്ളിയാഴ്ച ദേശീയ അധ്യക്ഷന്‍ എച്ച്‌ ഡി ദേവഗൗഡയെ കാണും. 

സീനിയര്‍ നേതാവ് എന്ന പരിഗണനയില്‍ കൃഷ്ണന്‍കുട്ടിക്ക് മന്ത്രിസഭയില്‍ അവസരം നല്‍കണമെന്നാണ് അദ്ദേഹത്തെ പിന്തുണക്കുന്നവരുടെ നിലപാട്. നേരത്തെയും ഈ ആവശ്യം ഉന്നയച്ചിരുന്നെങ്കിലും ദേശീയ നേതൃത്വം മാത്യുവിനൊപ്പം നിന്നതോടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു. 

പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ല്‍ ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​യാ​ണ് മാ​ത്യു ടി.​തോ​മ​സ്.