കേ​ര​ള​ പു​ന​ര്‍നി​ര്‍​മാണം: 25,050 കോ​ടി വേ​ണ്ടി​വ​രു​മെ​ന്ന് ലോ​ക​ബാ​ങ്ക് റി​പ്പോ​ര്‍​ട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേ​ര​ള​ പു​ന​ര്‍നി​ര്‍​മാണം: 25,050 കോ​ടി വേ​ണ്ടി​വ​രു​മെ​ന്ന് ലോ​ക​ബാ​ങ്ക് റി​പ്പോ​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ള്‍​പൊ​ട്ട​ലും മൂ​ലം കേ​ര​ള​ത്തി​ലു​ണ്ടാ​യ ദു​ര​ന്ത ന​ഷ്ട​ങ്ങ​ളി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളു​ടെ പു​നഃ​സ്ഥാ​പ​ന​ത്തി​ന് 25,050 കോ​ടി രൂ​പ​യെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്ന് ലോ​ക​ബാ​ങ്കി​ന്‍റെ​യും എ​ഡി​ബി​യു​ടെ​യും പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്. ഇ​തു​സം​ബ​ന്ധി​ച്ച്‌ ലോ​ക ബാ​ങ്ക് സം​ഘം ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് മു​ന്പാ​കെ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. 

കേ​ര​ള​ത്തി​ലെ ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ലോ​ക​ബാ​ങ്കി​ന്‍റെ​യും എ​ഡി​ബി​യു​ടെ സം​ഘം സ​ന്ദ​ര്‍​ശി​ച്ച​തി​ന്‍റെ​യും വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രും ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​മാ​യി ച​ര്‍​ച്ച ചെ​യ്ത​തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്. 

ദേ​ശീ​യ സം​സ്ഥാ​ന പാ​ത​ക​ളു​ടെ പു​ന​സ്ഥാ​പ​ന​ത്തി​ന് 8550 കോ​ടി രൂ​പ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍​ക്ക് 5216 കോ​ടി രൂ​പ​യും ജീ​വ​നോ​പാ​ധി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് 3801 കോ​ടി രൂ​പ​യും വീ​ടു​ക​ളു​ടെ പു​നഃ​സ്ഥാ​പ​ന​ത്തി​ന് 2534 കോ​ടി രൂ​പ​യും ന​ഗ​ര​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍​ക്കാ​യി 2093 കോ​ടി രൂ​പ​യും വേ​ണ്ടി​വ​രും. 

ജ​ല​വി​ഭ​വം, പൊ​തു​കെ​ട്ടി​ട​ങ്ങ​ള്‍, ആ​രോ​ഗ്യം, പ​രി​സ്ഥി​തി, സാം​സ്കാ​രി​ക പൈ​തൃ​കം എ​ന്നി​വ പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ തു​ക​യും വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. റി​പ്പോ​ര്‍​ട്ടി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഭേ​ദ​ഗ​തി​ക​ള്‍ നി​ര്‍​ദ്ദേ​ശി​ച്ചു. ഇ​തു​കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ന​ല്‍​കും.