ആധുനികവത്കരണത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസിക്കും പുതിയ വെബ്‌സൈറ്റ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആധുനികവത്കരണത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസിക്കും പുതിയ വെബ്‌സൈറ്റ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കും പുതിയ വെബ്‌സൈറ്റ് ഒരുങ്ങക്കഴിഞ്ഞു.ആധുനികവത്കരണത്തിന്റെ ഭാഗമായിട്ടാണ് കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനവും വെബ്‌സൈറ്റും പുനര്‍നിര്‍മിക്കുന്നത്. ഇന്ത്യയിലെ മറ്റു കോര്‍പ്പറേഷനുകളിലെ ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം കൈകാര്യം ചെയ്യുന്ന മറ്റൊരു കമ്പനിക്ക് ടിക്കറ്റൊന്നിന് വെറും 45 പൈസ നിരക്കില്‍ പൈലറ്റ് പ്രോജക്റ്റായി നല്‍കിയിരിക്കുകയാണെന്ന് എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.
ടിക്കറ്റൊന്നിന് 15.50 രൂപയാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച സമയത്ത് കമ്മിഷനായി ഓപ്പറേറ്റിംഗ് കമ്പനിക്ക് നല്‍കിയിരുന്നത്. ഇടനിലക്കാരെ ഒഴിവാക്കി ഈവര്‍ഷം ഏപ്രില്‍ മുതല്‍ ഈ തുക 3.25 രൂപയായി കുറച്ചു. ഈ കമ്പനി തുടര്‍ച്ചയായി അനേകം തെറ്റുകള്‍ വരുത്തി കോര്‍പ്പറേഷന് നഷ്ടമുണ്ടാക്കിയതിനാല്‍ ഇവരുടെ കോണ്‍ട്രാക്റ്റ് റദ്ദാക്കുകയായിരുന്നു. 

നിലവില്‍ ഇപ്പോള്‍ ശബരിമല ഡിജിറ്റല്‍ ടിക്കറ്റിംഗ് സംവിധാനവും പൊലീസിന്റെ വിര്‍ച്വല്‍ ക്യൂ സംവിധാനവുമായി ബന്ധപ്പെടുത്തുന്ന ജോലികളും അതോടൊപ്പം പഴയ സൈറ്റില്‍ നിന്ന് പുതിയ സൈറ്റിലേക്ക് വിവരങ്ങള്‍ മാറ്റുന്ന ജോലികളുമാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല,ഏഴു ദിവസത്തിനകം എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് അത്യാധുനിക രൂപത്തിലുള്ള വെബ്‌സൈറ്റും ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനവും നിലവില്‍ വരുന്നതുമാണ്. ടോട്ടല്‍ കംപ്യൂട്ടേഷന്റെ ഭാഗമായി ഇന്ത്യയിലെ തന്നെ ഏറ്റവും യൂസര്‍ഫ്രണ്ട്ലിയായ സംരംഭമാകും ഈ പോര്‍ട്ടലെന്നും തച്ചങ്കരി അറിയിച്ചു.
 


LATEST NEWS