കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേരള നിയമസഭ വിളിക്കേണ്ടതില്ല; ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന് ഭരണഘടന അറിയില്ലെന്ന് ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേരള നിയമസഭ വിളിക്കേണ്ടതില്ല; ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന് ഭരണഘടന അറിയില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിന് നിയമസഭാപ്രമേയം പാസാക്കണമെന്ന പി.എസ്.ശ്രീധരന്‍പിള്ളയുടെ ആവശ്യം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന് ഭരണഘടന അറിയില്ല. കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേരള നിയമസഭ വിളിക്കേണ്ടതില്ല. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ പഴി ചാരേണ്ട. അവര്‍ ഒരു നിലപാടെടുത്തിട്ടുണ്ട്. ഇതിനായി ബിജെപി കേരളഘടകം കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

മന്ത്രിമാര്‍ രാജകുടുംബത്തെയും തന്ത്രിമാരെയും അധിക്ഷേപിക്കരുത്. രാജകുടുംബങ്ങള്‍ക്ക് നല്‍കിയ ഉടമ്പടി സര്‍ക്കാര്‍ പാലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

ശബരിമലയിലെ യുവതിപ്രവേശം തടയാനുള്ള കേന്ദ്ര ഇടപെടലിന് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണമെന്നായിരുന്നു പി.എസ്.ശ്രീധരന്‍പിള്ളയുടെ വാദം.

എന്നാല്‍ വസ്തുതകള്‍ക്കു നിരക്കാത്ത വാദമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റേതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഓര്‍ഡിന്‍സ് ഇറക്കാനാവില്ല. അതേസമയം, കേന്ദ്ര സര്‍ക്കാരിന് ഇതിന് അവസരമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
 


LATEST NEWS