ഓപ്പറേഷന്‍ കിംഗ് കോബ്ര:  34 ഗുണ്ടകള്‍ അറസ്റ്റില്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓപ്പറേഷന്‍ കിംഗ് കോബ്ര:  34 ഗുണ്ടകള്‍ അറസ്റ്റില്‍ 

കൊച്ചി : ഓപ്പറേഷന്‍ കിംഗ് കോബ്രയുടെ ഭാഗമായി നഗരത്തില്‍ 34 ഗുണ്ടകള്‍ അറസ്റ്റില്‍. ഇനിയും ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തേക്കുമെന്ന് പൊലീസ് അറിയിച്ചു. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് സിറ്റിയില്‍ വിവിധ സേനാവിഭാഗങ്ങള്‍ ഗുണ്ടകളെ അറസ്റ്റ് ചെയ്തത്. ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കാന്‍ പൊലീസ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ കിംഗ് കോബ്ര. ലഹരിമരുന്ന് മാഫിയക്കാര്‍ക്കും ഗുണ്ടകള്‍ക്കും ഇത് കടുത്ത മുന്നറിയിപ്പാണ് നല്‍കുന്നത്. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ ഭാഗമായാണ് കര്‍ക്കശവും സമഗ്രവുമായ നടപടികളുമായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ കിംഗ് കോബ്ര രൂപീകരിച്ചത്. 

നഗരം ലഹരിമരുന്നിന്റെ പിടിയില്‍ പൂര്‍ണമായും അകപ്പെടാതിരിക്കാനും ഗുണ്ടാ സംഘങ്ങളുടെ ആക്രമണം കുറക്കാനും ഓപ്പറേഷന്‍ കിംഗ് കോബ്ര കൊണ്ട് സാധ്യമാകും. ഇതിനായി പ്രധാന നഗരങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഓപ്പറേഷന്‍ കിംഗ് കോബ്രയുടെ ഭാഗമായി ഇനിമുതല്‍ നഗരാതിര്‍ത്തികളില്‍ ശക്തമായ പൊലീസ് സാന്നിധ്യം ഉണ്ടാകും. അതോടൊപ്പം ഹോട്ടലുകള്‍, ഹോംസ്‌റ്റേകള്‍, ലോഡ്ജുകള്‍, ക്ലബ്ബുകള്‍, ഫ്‌ളാറ്റുകള്‍, ഗെസ്റ്റ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കും. ഭയമില്ലാതെ ആളുകള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ എസ്. സുരേന്ദ്രന്‍ പറഞ്ഞു. 

ReplyForward