പൂഞ്ഞാറിന്‍റെ  ഹീറോ...നിയന്ത്രണമില്ലാത്ത നാക്കുണ്ടെങ്കില്‍ പൂട്ടിവയ്ക്കരുതോ? എന്തിനു കേരളം സഹിക്കണം  ഇത്തരം ദുരന്തങ്ങളെ!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൂഞ്ഞാറിന്‍റെ  ഹീറോ...നിയന്ത്രണമില്ലാത്ത നാക്കുണ്ടെങ്കില്‍ പൂട്ടിവയ്ക്കരുതോ? എന്തിനു കേരളം സഹിക്കണം  ഇത്തരം ദുരന്തങ്ങളെ!

പി സി ജോര്‍ജ് ഒരു പ്രതേക തര  ജീവിതം തന്നെ.. പൂഞ്ഞാറിന്റെ  ഈ ആശാന്‍ ഇടയ്ക്കിടയ്ക്ക് വാര്‍ത്തകളില്‍ നിറയും...അങ്ങനെ നിറഞ്ഞിട്ടുന്ടെങ്കില്‍ തന്നെ അതൊക്കെ തന്നെ ആശാന്റെ ദുര്‍ഗന്ധം വമിക്കുന്ന വായുടെ കഴിവ്...

പൂഞ്ഞാറിന്‍റെ  ഈ മഹാനായ എം എല്‍ എ യുടെ ലെവലുകെട്ട നാക്കിന്റെ ഇരയിപ്പോള്‍ കന്യാസ്ത്രീ സമൂഹമാണ്. ജലന്ധര്‍ ബിഷപ്പ്  തെറ്റ് കാരനാണെന്ന് പി സിയ്ക്ക് തോന്നുന്നില്ല. പക്ഷെ പലതവണ പീഡനത്തിരയായ കന്യാസ്ത്രീ പൂഞ്ഞാറിന്‍റെ  മുത്തിന് മോശപ്പെട്ടവള്‍ .

കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനു  പി സിയോട് നേരിട്ട് ഹാജരാകാന്‍ വനിതാ കമ്മിഷന്‍ അറിയിച്ചു..പി സിയ്ക്ക് എന്ത് കമ്മിഷന്‍? എന്ത് നിയമം..?

പൂഞ്ഞാറില്‍ നിന്ന് അങ്ങ് ഡല്‍ഹി വരെ പോകണമെങ്കില്‍ വണ്ടിക്കൂലി ചില്ലറ ഒന്നും പോര...കമ്മിഷന്‍ ഇതൊക്കെ അയച്ചു കൊടുത്താല്‍ വേണമെങ്കില്‍ പോകുന്ന കാര്യം പുള്ളി ഒന്ന് ആലോചിക്കും!

  എം എല്‍ എയുടെ ദാരിദ്ര്യം തിരിച്ചറിഞ്ഞ വനിതാ കമ്മിഷന്‍ വണ്ടിക്കൂലി കൊടുക്കാമെന്നു ഏറ്റു...പി സി ആരാ മോന്‍? 

ശരിക്കും എവിടെയോ എന്തോ തകരാറുള്ളത് പോലെ തോന്നുന്നു? അസഭയം പറയുന്നതും അധിക്ഷേപിക്കുന്നതും ഒരു ഹീറോയിസം  ആയി  കാണുന്നവരുടെ ഗണത്തിലാണ് പൂഞ്ഞാരിന്റെ വീരപുത്രന്‍. 

മധുര പാണ്ഡ്യവംശത്തിൽപ്പെട്ട ഒരു രാജകുടുംബത്തിന്റെ ഭരണത്തിലിരുന്ന ചെറിയ രാജ്യമായിരുന്ന പൂഞ്ഞാർ അല്ല പി സി യുടെ പൂഞ്ഞാര്‍  കണ്ണന്‍ ദേവന്‍ മലനിരകളാല്‍ സമൃദ്ധമാര്‍ന്ന പ്രസിദ്ധിയാര്‍ജിച്ച പൂഞ്ഞാറും  അല്ല പി സി യുടെ പൂഞ്ഞാര്‍. കത്തോലിക്കരു മലയരയരും ഈഴവരും വാഴുന്ന പൂഞ്ഞാര്‍ ആണ് പി സിയുടെ പൂഞ്ഞാര്‍. അവര്‍ക്ക് ഇഷടം വായില്‍ തോന്നിയതെന്തും വിളിച്ചു പറയുന്ന അവരുടെ നേതാവിനെയാണ്. അധികാര വര്‍ഗത്തിനെതിരെ കണ്ണും തുറന്ന്‍ തെറി പറയുന്ന പി സി യെ ആണ്.

ജോര്‍ജിന് പള്ളിയോടും പള്ളി വികാരികളോടും ഉള്ള കൂറ് പണ്ടേ വ്യക്തമാണ്. ഇവരോടുള്ള വികാരം അണപ്പൊട്ടുമ്പോള്‍  ജോര്‍ജിന്റെ നാക്കിന്  നിയന്ത്രിക്കാന്‍ അറിയാം.കന്യാസ്ത്രീയുടെ കാര്യത്തില്‍ മാത്രമല്ല   സൂര്യനെല്ലി പീഡനക്കേസിലും നടി ആക്രമിക്കപ്പെട്ട കേസിലും കാര്യങ്ങള്‍  പി സിയുടെ നിലപപാട് ഇരയ്ക്കെതിരേ മാത്രം 


ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കാബിനറ്റ് പദവിയോട് കൂടി ചീഫ് വിപ് സ്ഥാനം. ചീഫ് വിപ്പ് മാത്രമല്ല ചാണ്ടിച്ചന്റെ എല്ലാം എല്ലാം. പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ട വിജിലന്‍സ് ജഡ്ജിയ്ക്കെതിരെ കടുത്ത പ്രതികരനണവുമായി രംഗത്ത് വന്ന പി സിയെക്കണ്ട് കൊണ്ഗ്രസ്സുകാര്‍ വരെ ഞെട്ടി നിന്നു. സി പി ഐ എമ്മില്‍ നിന്ന്  ശെല്‍വ രാജിനെ കൊണ്ഗ്രസ്സില്‍ എത്തിക്കുന്നതിലും പി സിയുടെ കരങ്ങള്‍ പ്രവര്തിച്ചതോടെ കൊണ്ഗ്രസ്സിനു പി സി ഇഷ്ടതോഴാനായി.  

 

പിന്നീട് നെല്ലിയാമ്പതി വിഷയത്തില്‍ കോണ്‍ഗ്രസ് എം എല്‍ എ മാര്‍ക്കെതിരെ പി സി യുടെ ലൈസന്‍സ് ഇല്ലാത്ത നാക്ക്  അനങ്ങി തുടങ്ങിയപ്പോള്‍  കാര്യങ്ങള്‍ തകിടം മറിഞ്ഞു  ധീവര സമുദായാംഗമായ ടി.എന്‍. പ്രതാപന്‍ മല്‍സ്യത്തൊഴിലാളികളുടെ കാര്യം നോക്കിയാല്‍ മതിയെന്നും കര്‍ഷകരുടെ കാര്യം നോക്കാന്‍ തങ്ങളുണ്ടെന്നും വരെ ജോര്‍ജ് പറഞ്ഞുവച്ചു.  നെല്ലിയാമ്പതിയോടെ    യു.ഡി.എഫിലും കോണ്‍ഗ്രസിലും  ജോര്‍ജിന്റെ പേര് കളങ്കപ്പെട്ടു .  ഹരിതരാഷ്ട്രീയ ബാനറിനു കീഴില്‍ കോണ്‍ഗ്രസിലെ യുവ എംഎല്‍.എമാര്‍ ജോര്‍ജിനെതിരേ അണിനിരന്നു. വനംവകുപ്പ് മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാറുമായി  ജോര്‍ജ്  നടത്തിയ യുദ്ധം ഒടുവില്‍ ഗണേഷിന് മേല്‍ അവിഹിതബന്ധം ആരോപിക്കുന്നത് വരെയെത്തി. ഒടുവില്‍ ഗണേഷിന്റെ രാജിയിലെക്കും. 


പക്ഷെ ഗണേഷ്‌കുമാര്‍ വിഷയത്തില്‍ കേരള രാഷ്ട്രീയം ഒന്നടങ്കം ആരാധിക്കുന്ന  ഗൌരിയമ്മയുടെ പിസി യ്ക്കെതിരായ പ്രസ്താവന പി സിയില്‍ ഒളിഞ്ഞിരുന്ന കാടന്റെ മുഖം പുറത്തെത്തിച്ചു. 

“തൊണ്ണൂറ് വയസ് കഴിഞ്ഞിട്ടുള്ള കിഴവിയാണ് തനിക്കെതിരേ പറയുന്നത്. തന്തയില്ലാത്ത ഏര്‍പ്പാടാണ് ആ …………….. എനിക്കെതിരേ ചെയ്തത്. ഗൗരിയമ്മ ഇടതുപക്ഷ മന്ത്രിയാ അന്ന്. രണ്ടായിരം രൂപ എന്നൊക്കൊണ്ടു കൊടുപ്പിച്ചു. തീര്‍ത്തെന്ന്… അവടമ്മേ കെട്ടിക്കാന്‍. ടി.വി. തോമസ് വഴിനീളെ ……………. നടന്നതുപോലെ പി.സി. ജോര്‍ജ് നടക്കുമോ ടി.വി. തോമസിനു വഴിനീളെ മക്കളുണ്ട് എനിക്കറിയാം. ഞാന്‍ ആകെ ചെയ്ത തെറ്റെന്നാ. രാജ്യം മുഴുവന്‍ നടന്ന് പെണ്ണുപിടിച്ച് നടക്കുന്ന ……………….. മോന്‍ ഇവനാണെന്നു പറഞ്ഞുപോയതാണോ”.വയോധികയായ ഒരു നേതാവിനെപ്പറ്റിയുള്ള  ഈ പരാമര്‍ശം   മലയാളിയെ ഞെട്ടിച്ചു വേദനിപ്പിച്ചു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അന്ന് പാര്‍ട്ടി ജോര്‍ജിനെ സംരക്ഷിക്കുകയാണ് ചെയ്തത്.  

ജോര്‍ജ് ഇന്നു പയറ്റുന്നത് ഇതേ തന്ത്രമാണ്. മാധ്യമങ്ങള്‍ ആഘോഷിക്കും അയാളുടെ തെറിവിളികള്‍. വായില്‍ വരുന്നതെന്തും തുറന്നു പറയുന്ന താരമായി അനുകൂലികള്‍ പി സിയെ നെഞ്ചിലേറ്റും.

സ്ത്രീ വിരുദ്ധതയും ദളിത് വിരോധവും   നിരന്തരം പ്രകടിപ്പിക്കുന്ന പിസിജോര്‍ജ്  ഒരു പ്രതീകമാണ്. അദ്ദേഹത്തിന്റെ അപരിഷ്കൃതമായ മനസ്സിന് പീഡന നേരിട്ട സ്ത്രീകള്‍ മോശക്കാരികളായി  തോന്നും ദളിതരേ മാറ്റി നിര്‍ത്തുവാന്‍ തോന്നും കണ്ണില്‍ കണ്ടതോകെ അടിച്ചു പൊട്ടിക്കുവാനും തോന്നും. കാരണം അയാള്‍ ഒരു ജനപ്രതിനിധി അത്രേ...പൂഞ്ഞാറിലെ ജനങ്ങള്‍ എന്ത് തോന്നിവാസം പറയാനും ജയിപ്പിച്ചു വിട്ടേക്കുന്ന വീരനായകന്‍.... ഭരണാധികാരികള്‍ക്കോ  നിയമസംരക്ഷകര്‍ക്കോ  തൊടാന്‍ കഴിയാത്ത  


LATEST NEWS