പാലക്കാട്​ വൃദ്ധദമ്പതിമാരുടെ  കൊലപാതകം: പ്രതി പിടിയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാലക്കാട്​ വൃദ്ധദമ്പതിമാരുടെ  കൊലപാതകം: പ്രതി പിടിയിൽ

തോലന്നൂരില്‍ വൃദ്ധദമ്പതികൾ വീടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. എറണാകുളം പറവൂർ സ്വദേശി സുദർശൻ ആണ് പിടിയിലായത്. കൊല്ലപ്പെട്ട ദമ്പതികളുടെ മരുമകൾ ഷീജയുടെ സുഹൃത്താണ് ഇയാൾ. ഇവർ തമ്മിലുള്ള ബന്ധം എതിർത്തതാണ്​ കൊലപാതകത്തിനിടയാക്കിയ​തെന്ന്​ കരുതുന്നു. 

പുളക്കാപ്പറമ്പ് സ്വാമിനാഥന്‍(72) ഭാര്യ പ്രേമകുമാരി(65) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ഇരുവരും വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. സ്വാമിനാഥനെ  ആയുധം ഉപയോഗിച്ച് കഴുത്തറുത്ത ലയിലും പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ രണ്ട് ആണ്‍മക്കളും മകളും സ്ഥലത്തുണ്ടായിരുന്നില്ല. 

ഇരുവരെയും കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നേരത്തെ വീടിനുള്ളില്‍ ഷോക്കടിപ്പിച്ച് സ്വാമിനാഥനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി അന്വേഷണത്തില്‍ പൊലീസും കണ്ടെത്തിയിരുന്നു. പരാതിയില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണം നടക്കാത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന നാട്ടുകാര്‍ ആരോപിക്കുന്നു. 


LATEST NEWS