കേരളത്തിലോടുന്ന ട്രെയിനുകള്‍ കൃത്യസമയം പാലിക്കാനാവശ്യമായ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രിക്ക് പിണറായി വിജയന്‍റെ കത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തിലോടുന്ന ട്രെയിനുകള്‍ കൃത്യസമയം പാലിക്കാനാവശ്യമായ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രിക്ക് പിണറായി വിജയന്‍റെ കത്ത്

തിരുവനന്തപുരം: കേരളത്തിലോടുന്ന ട്രെയിനുകള്‍ കൃത്യസമയം പാലിക്കാനാവശ്യമായ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലിന് കത്തെഴുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി കത്തിന്റെ കാര്യം വ്യക്തമാക്കിയത്.

ട്രെയിനുകള്‍ വൈകുന്നതുമൂലം യാത്രക്കാര്‍ അങ്ങേയറ്റം ഉത്കണ്ഠകുലരാണ്. നിരന്തരം ട്രെയിനുകള്‍ വൈകുന്നതിനെതിരെ പൊതുജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. സമയ കൃത്യതയുടെ കാര്യത്തില്‍ ഇന്ത്യയിലെ 68 റെയില്‍വെ ഡിവിഷനുകളില്‍ 63-ാം സ്ഥാനമാണ് തിരുവനന്തപുരം ഡിവിഷന് ഉളളതെന്ന ദുഃഖസത്യം കൂടി ഓര്‍മ്മിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ട്രാക്കുകള്‍ മാറ്റുന്നതടക്കമുളള റെയില്‍വെയുടെ സുരക്ഷാശ്രമങ്ങളെ അഭിനന്ദിക്കുകയാണ്. എന്നാല്‍ തിരുവനന്തപുരം-കാസര്‍കോട് പാത ഇരട്ടിപ്പിക്കല്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടും കേരളത്തില്‍ ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറില്‍ 30 കിലോമീറ്റര്‍ എന്ന തരത്തില്‍ ദേശീയ ശരാശരിയേക്കാള്‍ എത്രയോ താഴെയാണ്. തീവണ്ടികളുടെ സമയകൃത്യത ഉറപ്പ് വരുത്താന്‍ മന്ത്രാലയം വിവിധ നടപടികള്‍ സ്വീകരിക്കുമ്പോഴും പുകമറ സൃഷ്ടിച്ച്, വൈകിയെത്തുന്ന സമയം ഔദ്യോഗിക സമയമായി പരിഷ്കരിച്ച് യാത്രക്കാരെ കബളിപ്പിക്കാനാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.


LATEST NEWS