ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രംഗത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രംഗത്ത്

തിരുവനന്തപുരം: ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രംഗത്ത്. വേനല്‍ മഴയുടെ ഭാഗമായി ഉച്ചയ്ക്ക് 2 മണിമുതല്‍ രാത്രി 8 മണിവരെ അടുത്ത അഞ്ച് ദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഈ സമയങ്ങളില്‍ കുട്ടികളെ പുറത്തിറക്കരുത്. ഇലക്ട്രോണിക് ഉപകരങ്ങള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. മൊബൈല്‍ തുടങ്ങിയവ ഈ സമയങ്ങളില്‍ ഉപയോഗിക്കാതിരിക്കുക. 

അതോടൊപ്പം മുതിര്‍ന്നവരും കൂടുതല്‍ ശ്രദ്ധ പാലിക്കുക. ഇടിമിന്നലുള്ള സമയത്ത് കുട്ടികള്‍ കുട്ടികള്‍ ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണം. തുറസായ സ്ഥലത്ത് കളിക്കുന്നതില്‍നിന്നും കുട്ടികളെ തടയണമെന്ന് നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ഇടിമിന്നലുള്ള സമയത്ത് മൈക്കുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
 


LATEST NEWS