പ്രളയക്കെടുതി: കേരളത്തിൽ ദേശീയപാതയിൽ ടോൾ ഒഴിവാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രളയക്കെടുതി: കേരളത്തിൽ ദേശീയപാതയിൽ ടോൾ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തിലുണ്ടായ മഴക്കെടുതിയെ തുടർന്ന് ദേശീയപാതയിൽ ടോൾ പിരിവ് ഒഴിവാക്കി. ഞായറാഴ്ച വരെ തൃശ്ശൂർ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം , എറണാകുളം ജില്ലയിലെ കുമ്പളം എന്നീ ടോൾ പ്ലാസകളിലാണ് ടോൾ പിരിവ് ഒഴിവാക്കിയത്. 

വെള്ളപ്പൊക്കത്തെ തുടർന്ന് സംസ്ഥാനത്തെ ജനങ്ങൾ വീടുകൾ ഉപേക്ഷിച്ച്  സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടിയിരുന്നു. മഴ കുറഞ്ഞ പശ്ചാത്തലത്തിൽ ആളുകൾ വീടുകളിലേക്ക് മടങ്ങുകയാണ്. ഈ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനം എന്ന നിലയിലാണ് ദേശീയ പാതയിലെ ടോൾ ഒഴിവാക്കാൻ ദേശീയപാതാ അതോറിറ്റി തീരുമാനിച്ചത്.


LATEST NEWS