എഡിജിപിയുടെ മകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എഡിജിപിയുടെ മകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പോലിസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപി സുദേഷ് കുമാറിന്‍റെ മകള്‍ സ്നിഗ്ധയ്ക്കെതിരായ കേസ് റദ്ദാക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എഡിജിപിയുടെ മകളായാതിനാല്‍ കേസ് വേണ്ടെന്നാണോ പറയുന്നതെന്ന് കോടതി ചോദിച്ചു. കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് സ്നിഗ്ധ നല്‍കിയ ഹര്‍ജിപരിഗണിച്ചപ്പോഴാണ് കോടതി ചോദ്യം ഉന്നയിച്ചത്.

 

സ്നിഗ്ദ്ധയ്ക്കെതിരെയുള്ള കേസ് റദ്ദാക്കേണ്ട സാഹചര്യം വ്യക്തമാക്കാന്‍ കോടതി അഭിഭാഷകനോട് ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും നിയമം ഒരുപോലെ ബാധകമാണെന്നും ഇക്കാര്യത്തില്‍ പോലിസ് അന്വേഷണം നടത്തി വസ്തുതകള്‍ കണ്ടെത്തുന്നതാണ് ഉചിതമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വൈദ്യപരിശോധനാ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാത്രം കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കി.

 

എന്നാല്‍ ഈ നിലപാടല്ല സര്‍ക്കാരിന് ഗവാസ്കറുടെകേസില്‍ ഉള്ളതെന്ന് സ്നിഗ്ദ്ധയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഒരേ സംഭവത്തിലെ രണ്ട് കേസില്‍ എങ്ങനെ വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ കഴിയുമെന്നും അഭിഭാഷകന്‍ ചോദിച്ചു.


LATEST NEWS