ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ ലത്തീന്‍ സഭ തള്ളി പറഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ ലത്തീന്‍ സഭ തള്ളി പറഞ്ഞു


കൊച്ചി: കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ ലത്തീന്‍ സഭ തള്ളി. ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെതന്നെ രാജിവെക്കേണ്ടതായിരുന്നുവെന്ന് കേരള റീജിയണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

സഭാവിശ്വാസികള്‍ക്ക് അപമാനമുണ്ടാക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ലത്തീന്‍ സഭാ വാക്താവ് ഷാജി ജോര്‍ജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സഭാ പിതാവെന്ന നിലയില്‍ ഫ്രാങ്കോ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മിക ബോധവും നീതിബോധവും വിശ്വാസവുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

രാജിവെക്കാന്‍ ആഗ്രിഹിച്ചിരുന്നുവെന്ന ഫ്രാങ്കോയുടെ പ്രസ്താവന നേരത്തെ തന്നെ ഉണ്ടാകേണ്ടതായിരുന്നു. സഭാ വിശ്വാസികള്‍ക്ക് അപമാനം ഉണ്ടാക്കുന്ന നടപടികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഫ്രാങ്കോക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാറിനിന്ന് അന്വേഷണവുമായി സഹകരിച്ചിരുന്നെങ്കില്‍ പൊതുസമൂഹത്തില്‍ ഫ്രാങ്കോ അംഗീകരിക്കപ്പെടുമായിരുന്നുവെന്നും ഷാജി ജോര്‍ജ് പ്രസ്താനയില്‍ കൂട്ടിച്ചേര്‍ത്തു.