എറണാകുളത്ത് ഇന്നലെ മിന്നലേറ്റു മരിച്ച അനക്സിന്റെ വിയോഗത്തോടെ കൊച്ചു പെങ്ങള്‍ അന്ന ഒറ്റയ്ക്കായി; കണ്ണീരില്‍ ഒഴുകും ഈ ദുരന്ത കഥ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എറണാകുളത്ത് ഇന്നലെ മിന്നലേറ്റു മരിച്ച അനക്സിന്റെ വിയോഗത്തോടെ കൊച്ചു പെങ്ങള്‍ അന്ന ഒറ്റയ്ക്കായി; കണ്ണീരില്‍ ഒഴുകും ഈ ദുരന്ത കഥ

കൊച്ചി: എറണാകുളത്ത് മുളന്തുരുത്തിയില്‍ ഇന്നലെ മിന്നലേറ്റു മരിച്ച അനക്സിന്റെ വിയോഗത്തോടെ കൊച്ചു പെങ്ങള്‍ അന്ന ഒറ്റയ്ക്കായി. പുറത്തു വരുന്നത് കണ്ണീരില്‍ ഒഴുകും ഈ ദുരന്ത കഥയാണ്. ഒരു കുടുംബത്തില്‍ നിന്ന് ഒറ്റയടിക്കാണ് രണ്ടു പേര്‍ വേര്‍പിരിഞ്ഞത്. അതില്‍ ഏറ്റവും മതികം സഹിക്കാനാവാത്ത കാഴ്ചയെന്നത് അമ്മയ്ക്കും അച്ഛനും പിന്നാലെ സഹോദരന്‍ അനക്സിനും അകാലമരണം ഒരുക്കി വിധി ക്രൂരവിളയാട്ടം നടത്തിയപ്പോള്‍ മുളന്തുരുത്തി പെരുവംമൂഴിയില്‍ ഇനി ബാക്കിയുള്ളത് ഏഴാം കാസ്സുകാരി അന്ന മാത്രം. അവള്‍ ഇനി ജീവിതത്തില്‍ ഒറ്റയ്ക്ക്. 

അന്നയുടെ അവസാന ആശ്രയമായി ജീവിതത്തില്‍ ബാക്കിയുണ്ടായിരുന്ന സഹോദരന്‍ അനസ് മിന്നലേറ്റ് മരണമടഞ്ഞതോടെ അന്ന തീര്‍ത്തും അനാഥയായി.മുളന്തുരുത്തിയില്‍ ഇന്നലെ മിന്നലേറ്റു മരിച്ച അനക്സിന്റെ പിതാവും മാതാവും ഏതാനും വര്‍ഷം മുമ്പാണ് മരിച്ചത്. അനക്സിന്റെ പിതാവ് പെരുവംമൂഴിയില്‍ ബിജു രണ്ടു വര്‍ഷം മുമ്പ് വാഹനാപകടത്തിലാണ് മരിച്ചത്. അര്‍ബുദരോഗിയായ മാതാവ് സാലി അഞ്ചുവര്‍ഷം മുമ്ബ് മരിച്ചത്.രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥിയായിരുന്ന അനക്സ്, സഹോദരിയോടൊപ്പം അമ്മയുടെ പാമ്പ്രയിലുള്ള വീട്ടിലായിരുന്നു താമസം. ഇന്നലെ ഉച്ചകഴിഞ്ഞ് അനക്സ് മുടിവെട്ടുന്നതിനാണ് വെട്ടിക്കലുള്ള മാതൃ സഹോദരന്‍ ജോണിയുടെ വീട്ടിലെത്തിയത്. 

വീടിന്റെ വര്‍ക്ക്ഏരിയായില്‍ നില്‍ക്കുമ്പോളാണ് ജോണിയുടെ ഭാര്യ സാലിക്കൊപ്പം അനക്സിനും ഇടിമിന്നലേറ്റത്. ഇന്നലെ വൈകിട്ട് 4.45നാണു ദുരന്തം. വെട്ടിക്കല്‍ കവലയില്‍ ചെരുക്കുംകുഴിയില്‍ സാജുവിന്റെ വീട്ടിലാണ് ഒരു വര്‍ഷമായി ജോണിയും കുടുംബവും താമസിക്കുന്നത്. വീടിന്റെ അടുക്കളഭാഗത്തുള്ള തുറസായ സ്ഥലത്തു മൂവരും നില്‍ക്കുമ്‌ബോഴാണ് ശക്തമായ മിന്നലും ഇടിയും ഉണ്ടായത്. മിന്നലേറ്റ ലിസിയും അനക്സും മുറ്റത്തേക്കു തെറിച്ചുവീണു. പൊള്ളലേറ്റ ആദിയ നിലവിളിച്ചുകൊണ്ടോടി അയല്‍ക്കാരിയായ പൊന്നമ്മയെ കൂട്ടിക്കൊണ്ടുവന്നപ്പോള്‍ ലിസിയും അനക്സും അനക്കമറ്റ നിലയിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ മൂവരേയും ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലിസിയും അനക്സും മരിച്ചു.

ആദിയയെ വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. വടവ്കോട് രാജര്‍ഷി മെമ്മോറിയല്‍ െഹെസ്‌കൂളിലെ വിദ്യാര്‍ഥിയായ അനക്സ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. ദുരന്തം വേട്ടയാടിയ കുടുംബത്തില്‍ ഇനി ബാക്കിയുള്ളത് അനക്സിന്റെ സഹോദരി ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അന്ന മാത്രമാണ്.അന്ന ഞാറള്ളൂര്‍ ദയറാ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാപിതാക്കളുടെ വിയോഗത്തെത്തുടര്‍ന്ന് അനക്സ് വടവുകോട് ബോയ്സ് ഹോമിന്റെയും അന്ന ഞാറള്ളൂര്‍ ദയറായുടെയും സംരക്ഷണയിലാണ് വിദ്യാഭ്യാസം തുടര്‍ന്നുപോന്നത്.


LATEST NEWS