തൃശൂരില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി  നാല് പേര്‍ക്ക് ദാരുണാന്ത്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൃശൂരില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി  നാല് പേര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: തൃശ്ശൂരില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. കൊറ്റനെല്ലൂര്‍ സ്വദേശി തേരപ്പിള്ളി വീട്ടില്‍ സുബ്രന്‍ (59), മകള്‍ പ്രജിത (23), കൊറ്റനെല്ലൂര്‍ കണ്ണന്തറ വീട്ടില്‍ ബാബു (54), മകന്‍ വിപിന്‍ (29) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.

തുമ്പൂർ അയ്യപ്പന്‍കാവില്‍ ഉത്സവം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാല് പേരേയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ എല്ലാവരെയും ആശുപതിയിലേക്ക് എത്തിച്ചെങ്കിലും 4 പേർ മരിക്കുകയായിരുന്നു.  അപകടത്തില്‍ പരിക്കേറ്റയാൾ  മാളയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. ഇയാളുടെ നില ഗുരുതരമാണ്.

ഇരിങ്ങാലക്കുട സ്വദേശി ഓടിച്ച കാറാണ് ഇടിച്ചതെന്നാണ് വിവരം. അപകടത്തിന് കാരണമായ കാറിലുണ്ടായിരുന്ന നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.