ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് വി എസ് അച്യൂതാനന്ദന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് വി എസ് അച്യൂതാനന്ദന്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്യൂതാനന്ദന്‍. ചെങ്ങന്നൂരില്‍ കെ എം മാണി പിന്തുണച്ചില്ലെങ്കിലും എല്‍ഡിഎഫ് ജയിക്കും. ജനങ്ങള്‍ എല്‍ഡിഎഫിന് തന്നെ വോട്ടു ചെയ്യും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും വി എസ് അച്യൂതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു

അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും. എസ്എന്‍ഡിപി നിയോഗിച്ച ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചയുടന്‍ എസ്എന്‍ഡിപി രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും.

ഇടതു പക്ഷത്തെ അനുകൂലിച്ച് വെള്ളാപ്പള്ളിയും, ബിജെപിയുമായി നിസ്സഹകരണം തുടരുമ്പോഴും മുന്നണി മര്യാദ ലംഘിക്കില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും വ്യക്തമാക്കുമ്പോള്‍ എല്‍ഡിഎഫും എന്‍ഡിഎയും ആശയക്കുഴപ്പത്തിലാണ്.


LATEST NEWS