മലയാളി വൈദികന്‍​ ടോം ഉഴുന്നാലില്‍ മാര്‍​പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലയാളി വൈദികന്‍​ ടോം ഉഴുന്നാലില്‍ മാര്‍​പാപ്പയുമായി കൂടിക്കാഴ്ച നടത്തി

റോം:  ഐഎസ് ​ഭീകരരുടെ തടവില്‍​നിന്നും രക്ഷപ്പെട്ട മലയാളി വൈദികന്‍​ടോം ഉഴുന്നാലില്‍ മാര്‍​പാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനില്‍ വച്ചു ബുധനാഴ്ച വൈകിട്ട് ആറിനായിരുന്നു കൂടിക്കാഴ്ച. സലേഷ്യന്‍ സഭാ പ്രതിനിധികള്‍ വൈദികന്‍റെ ഒപ്പമുണ്ടായിരുന്നെന്നും സലേഷ്യന്‍ ന്യൂസ് ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചികിത്സയ്ക്ക് വേണ്ടി കൂടിയാണ് ഫാ. ടോം വത്തിക്കാനില്‍ എത്തിയത്. ഒന്നര വര്‍ഷത്തെ തടവിന് ശേഷം ഇന്നലെയാണ് ഇദ്ദേഹത്തെ ഭീകരര്‍ മോചിപ്പിച്ചത്. വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരം ഒമാന്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇടപെട്ടതെന്ന് ഒമാന്‍ സുല്‍ത്താന്‍ സ്ഥിരീകരിച്ചിരുന്നു.

തന്നെ തട്ടിക്കൊണ്ട് പോയവര്‍ ഒരിക്കല്‍ പോലും മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദ. ടോം ഉഴുന്നാല്‍ പറഞ്ഞു. എന്നാല്‍ തീവ്രവാദികളുടെ ക്യാന്പിലെ ജീവിതം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരേ വസ്ത്രമായിരുന്നു തടവില്‍ കഴിഞ്ഞ കാലമത്രയും ധരിച്ചത്. ശരീരഭാരം അധികമായി കുറഞ്ഞപ്പോള്‍ പ്രമേഹത്തിനുള്ള മരുന്ന് നല്‍കി. മൂന്ന് തവണ താവളം മാറ്റി. മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോകുന്പോള്‍ കണ്ണ് കെട്ടിയിരുന്നു എന്നും അദ്ദേഹം പറയുന്നു.


LATEST NEWS