സ്വത്തുക്കള്‍ മക്കളുടെ പേരിലേക്ക് മാറ്റിയെഴുതുന്നതാണ് ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം കൂടുന്നത്:  മരണാനന്തരം മാത്രം സ്വത്തുക്കളില്‍ മക്കള്‍ക്ക് അവകാശം; ജോസഫൈന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വത്തുക്കള്‍ മക്കളുടെ പേരിലേക്ക് മാറ്റിയെഴുതുന്നതാണ് ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം കൂടുന്നത്:  മരണാനന്തരം മാത്രം സ്വത്തുക്കളില്‍ മക്കള്‍ക്ക് അവകാശം; ജോസഫൈന്‍

കോഴിക്കോട്: ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വത്തുക്കള്‍ മക്കളുടെ പേരിലേക്ക് മാറ്റിയെഴുതുന്നതാണ് ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം കൂടുന്നതിന് കാരണമെന്നും, അതിനാല്‍ മരണാനന്തരം മാത്രം സ്വത്തുക്കള്‍ മക്കള്‍ക്ക് കൈവശപ്പെടുത്താനുള്ള നിലയിലേക്ക് കാര്യങ്ങള്‍ മാറണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു. ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വയോജന വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം ജോസഫൈന്‍ വ്യക്തമാക്കിയത്. കൂടാതെ, വൃദ്ധസദനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിശോധനകള്‍ നടത്തി ആവശ്യമായ സൗകര്യങ്ങള്‍ സജ്ജമാക്കണമെന്നും അവര്‍ അറിയിച്ചു.

മാത്രമല്ല, നിലവിലെ വയോജന നിയമം ശക്തമല്ലെന്നും, വയോജന നിയമം നടപ്പിലാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍മാരാണെന്നും, അതിനാല്‍, തങ്ങള്‍ക്ക് മുന്നിലെത്തുന്ന വയോജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഇവര്‍ മുന്‍കൈ എടുക്കണമെന്നും ജോസഫൈന്‍ വ്യക്തമാക്കി.