യച്ചൂരി ഇന്ന് വയനാട് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യച്ചൂരി ഇന്ന് വയനാട് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും

വയനാട് : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഇന്ന് വയനാട് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും. ബത്തേരിയില്‍ രാവിലെ പത്തുമണിക്ക് നടക്കുന്ന പൊതുയോഗത്തിലും പങ്കെടുക്കും. അതായത് അതോടൊപ്പം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി.സുനീറിനൊപ്പം റോഡ് ഷോയിലും യച്ചൂരി പങ്കെടുക്കുന്നതാണ്. ബത്തേരിയിലെ പരിപാടിക്കു ശേഷം വണ്ടൂരിലും യച്ചൂരിയുടെ പൊതുയോഗമുണ്ട്. 

കേന്ദ്രനേതാക്കളുടെ പര്യടനത്തെക്കുറിച്ച് സി.പി.എം. സംസ്ഥാന കമ്മിറ്റി തയാറാക്കിയ പട്ടികയില്‍ വയനാട്ടില്‍ ആദ്യം യച്ചൂരിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീടാണ് യച്ചൂരി വരുമെന്ന തീരുമാനം വന്നത്.
 


LATEST NEWS