അ​ഭി​മ​ന്യു​ കൊലക്കേ​സി​​ല്‍ അ​റ​സ്​​റ്റി​ലാ​യ ​മൂ​ന്ന്​ പ്രതികളെ ഇന്ന്​ കോടതിയില്‍ ഹാജരാക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അ​ഭി​മ​ന്യു​ കൊലക്കേ​സി​​ല്‍ അ​റ​സ്​​റ്റി​ലാ​യ ​മൂ​ന്ന്​ പ്രതികളെ ഇന്ന്​ കോടതിയില്‍ ഹാജരാക്കും

കൊ​ച്ചി: മ​ഹാ​രാ​ജാ​സ്​ കോ​ള​ജി​ലെ എസ്എഫ്ഐ നേതാവ് അ​ഭി​മ​ന്യു​വി​​​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​​ല്‍ അ​റ​സ്​​റ്റി​ലാ​യ ​മൂ​ന്ന്​ പ്ര​തി​ക​ളെ ഇ​ന്ന്​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഏ​ഴ്​ ദി​വ​സ​ത്തേ​ക്ക്​ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ പ്രതികളെയാണ് ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്. കേ​സി​ല്‍ ഇ​തു​വ​രെ ഏ​ഴ്​ പ്ര​തി​ക​ളാ​ണ്​ പോലീസ് കസ്റ്റഡിയിൽ ഉള്ളത്.

കോ​ട്ട​യം ക​ങ്ങ​ഴ പ​ത്ത​നാ​ട്​ ചി​റ​ക്ക​ല്‍ വീ​ട്ടി​ല്‍ ബി​ലാ​ല്‍ സ​ജി (19), പ​ത്ത​നം​തി​ട്ട കോ​ട്ട​ങ്ക​ല്‍ ന​ര​ക​ത്തി​നം​കു​ഴി വീ​ട്ടി​ല്‍ ഫാ​റൂ​ഖ്​ അ​മാ​നി (19), പ​ള്ളു​രു​ത്തി പു​തി​യ​ണ്ടി​ല്‍ വീ​ട്ടി​ല്‍ റി​യാ​സ്​ ഹു​സൈ​ന്‍ (37)എ​ന്നി​വ​രെ​യാ​ണ്​ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി (ര​ണ്ട്) മു​മ്ബാ​കെ ഹാ​ജ​രാ​ക്കു​ന്ന​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​ധാ​ന പ്ര​തി​ക​ളെ​ല്ലാം ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ മ​ട്ടാ​ഞ്ചേ​രി ജ്യൂ ​ടൗ​ണ്‍ ക​ല്ല​റ​ക്ക​പ്പ​റ​മ്ബി​ല്‍ ന​വാ​സ്​ (39), പ​ന​യ​പ്പി​ള്ളി തേ​വ​ലി​ക്ക​ല്‍ വീ​ട്ടി​ല്‍ ജി​ഫ്രി​ന്‍ (27) എ​ന്നി​വ​രെ കോ​ട​തി ഇൗ​മാ​സം 21വ​രെ റി​മാ​ന്‍​ഡ്​​ ചെ​യ്​​തു.

അതേസമയം പ​ത്തു​ദി​വ​സം പി​ന്നി​ട്ടിട്ടും പ്ര​ധാ​ന പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​കാ​തെ സ​ര്‍​ക്കാ​റും സി.​പി.​എ​മ്മും വിമർശനം നേരിടുകയാണ്. മ​ക​നെ കൊ​ന്ന​വ​രെ 10 ദി​വ​സ​ത്തി​ന​കം പി​ടി​കൂ​ടി​യി​ല്ലെ​ങ്കി​ല്‍ താ​നും കു​ടും​ബ​വും മ​രി​ക്കും എ​ന്ന്​ അ​ഭി​മ​ന്യു​വി​ന്റെ പി​താ​വ്​ മ​നോ​ഹ​ര​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം പറഞ്ഞിരുന്നു.