അഭിമന്യു വധക്കേസില്‍ രണ്ട് പേര്‍ കൂടി പോലീസ് പിടിയിലായില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഭിമന്യു വധക്കേസില്‍ രണ്ട് പേര്‍ കൂടി പോലീസ് പിടിയിലായില്‍

കൊച്ചി: അഭിമന്യു വധക്കേസില്‍ രണ്ട് പേര്‍ കൂടി പോലീസ് പിടിയിലായില്‍. ആലപ്പുഴ സ്വദേശികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പിടിയിലായത്. ഷിറാസ് സലീം, ഷാജഹാന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് അഭിമന്യുവിന്റെ കൊലപാതകത്തെ കുറിച്ച്‌ അറിവുണ്ടായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. മഹാരാജാസിലെ എസ്എഫ്ഐ നേതാവായ അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് പതിനാല് ദിവസം പിന്നിടുകയാണ്. 

ഷാജഹാന്‍ അക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നയാളും ഷിറാസ് പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കുന്നയാളുമാണ്. ഇതോടെ കൊലപാതക കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. അതേസമയം നേരത്തെ കേ​സി​​ല്‍ അ​റ​സ്​​റ്റി​ലാ​യ ​മൂ​ന്ന്​ പ്ര​തി​ക​ളെ ഇ​ന്ന്​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഏ​ഴ്​ ദി​വ​സ​ത്തേ​ക്ക്​ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ പ്രതികളെയാണ് ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്. കേ​സി​ല്‍ ഇ​തു​വ​രെ ഏ​ഴ്​ പ്ര​തി​ക​ളാ​ണ്​ പോലീസ് കസ്റ്റഡിയിൽ ഉള്ളത്.