അഭിമന്യു വധം;യു എ പി എ ചുമത്തുന്നത് പ്രതികളെ പിടികൂടിയ ശേഷം ഡി ജി പി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഭിമന്യു വധം;യു എ പി എ ചുമത്തുന്നത് പ്രതികളെ പിടികൂടിയ ശേഷം ഡി ജി പി

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യത്തില്‍ ഉടന്‍ തിരുമാനമുണ്ടാകില്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രതികളെ പിടികൂടിയ ശേഷം മാത്രമേ തീരുമാനം ഉണ്ടാകുമെന്നും ബെഹ്‌റ അറിയിച്ചു .

യുഎപിഎ ചുമത്തേണ്ടെന്ന് തീരുമാനിച്ചിട്ടില്ല.മുഴുവൻ പ്രതികളെയും പിടികൂടിയ ശേഷം അവർക്ക്  തീവ്രവാദ സംഘടനകളുമായി  ബന്ധമുടെന്നു വ്യകത്മായയാൽ മാത്രമേ മറ്റു നടപടികളുണ്ടാകുമെന്നും ബെഹ്‌റ അറിയിച്ചു .പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും റിപ്പോർട്ടികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി .ഈ കാര്യം മാതൃഭൂമി ന്യൂസിനോടാണ്  ബെഹ്‌റ  അറിയിച്ചത്