അഭിമന്യു വധം: പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഭിമന്യു വധം: പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ്  അഭിമന്യുവിന്‍റെ കൊലപാതക കേസില്‍ പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

കേസിലെ മുഖ്യപ്രതികളെക്കുറിച്ച്‌ പോലീസിന് ഇതുവരെ സൂചനപോലും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും എന്തോ ഒളിക്കാനുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഭീകര സംഘടനകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം പ​ത്തു​ദി​വ​സം പി​ന്നി​ട്ടിട്ടും പ്ര​ധാ​ന പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​കാ​തെ സ​ര്‍​ക്കാ​റും സി.​പി.​എ​മ്മും വിമർശനം നേരിടുകയാണ്. മ​ക​നെ കൊ​ന്ന​വ​രെ 10 ദി​വ​സ​ത്തി​ന​കം പി​ടി​കൂ​ടി​യി​ല്ലെ​ങ്കി​ല്‍ താ​നും കു​ടും​ബ​വും മ​രി​ക്കും എ​ന്ന്​ അ​ഭി​മ​ന്യു​വി​ന്റെ പി​താ​വ്​ മ​നോ​ഹ​ര​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം പറഞ്ഞിരുന്നു.


LATEST NEWS