കൊച്ചി കപ്പല്‍ശാലയിലെ അപകടം ഒഴിവാക്കാമായിരുന്നതെന്ന് ഡി.ജി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊച്ചി കപ്പല്‍ശാലയിലെ അപകടം ഒഴിവാക്കാമായിരുന്നതെന്ന് ഡി.ജി

കൊച്ചി: കപ്പല്‍ശാലയിലെ അപകടം ഒഴിവാക്കാമായിരുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ്. ഏതുതരം വാതക ചോര്‍ച്ചയും പരിശോധിക്കാന്‍ സംവിധാനമുണ്ടെന്നും സുരക്ഷാ പരിശോധനയിലെ പാളിച്ചയാകാം അപകടത്തിന് കാരണമെന്നും ഡിജി പറഞ്ഞു. നേരത്തെ നിശ്ചയിച്ച ജോലികളാണ് കപ്പലില്‍ നടന്നിരുന്നതെന്നും ഡിജി പറഞ്ഞു.

കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഇന്നലെ അഞ്ചുപേരാണ് മരിച്ചത്. ഒ.എന്‍.ജി.സിയുടെ എണ്ണപര്യവേഷണ കപ്പലായ സാഗര്‍ഭൂഷണ്‍ കപ്പലിലെ ഫ്രഷ് വാട്ടര്‍ടാങ്കില്‍ ഇന്നലെ രാവിലെ 9.15നാണ് ശക്തമായ പൊട്ടിത്തെറിയുണ്ടായത്. കപ്പലിന് മുന്നിലെ ഫോര്‍വേഡ് ടാങ്കിന് തൊട്ടുപിന്നിലെ ശുദ്ധജലടാങ്കിലാണ് പൊട്ടിത്തെറിയുണ്ടായത്.