എറണാകുളത്ത് ഇടിമിന്നലില്‍ മരിച്ച ഇരുവരുടെയും സംസ്‌കാരം ഇന്ന് നടക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എറണാകുളത്ത് ഇടിമിന്നലില്‍ മരിച്ച ഇരുവരുടെയും സംസ്‌കാരം ഇന്ന് നടക്കും

കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ വേനല്‍മഴക്കൊപ്പം വന്ന ഇടിമിന്നലില്‍ മുളന്തുരുത്തിയില്‍ മരിച്ച പാമ്പ്ര മണ്ടോത്തും കുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49) ജോണിയുടെ സഹോദരിയുടെ മകന്‍ അനക്‌സ് (15) എന്നിവരുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വെട്ടിക്കല്‍ കര്‍മ്മേല്‍കുന്ന് പള്ളിയില്‍ ലിസിയുടെ സംസ്‌കാരവും അനക്‌സിന്റെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലും നടക്കുന്നതാണ്. 

അതേസമയം പരിക്കേറ്റ ജോണിയുടെ മകള്‍ ആദിയ ജോണ്‍ (ചിന്നു) (13)  ഇപ്പോഴും കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
 


LATEST NEWS