നിയന്ത്രണം വിട്ട കാര്‍ വീടിനുളളിലേക്ക് ഇടിച്ചു കയറി; ആര്‍ക്കും പരിക്കുകളില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിയന്ത്രണം വിട്ട കാര്‍ വീടിനുളളിലേക്ക് ഇടിച്ചു കയറി; ആര്‍ക്കും പരിക്കുകളില്ല

കോതാട് : നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചു കയറി. കൈതവളപ്പില്‍ ഗോപിയുടെ വീടിന്റെ അടുക്കളയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. അകത്തു നിന്ന വീട്ടമ്മ പരിക്കുകള്‍ ഏല്‍ക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കോതാട് ആണ് സംഭവം. സംഭവത്തില്‍ വീടിന്റെ അടുക്കളഭാഗം പൂര്‍ണ്ണമയും തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കാറില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കാക്കനാട് ഭാഗത്തേക്ക് പോകേണ്ട ഇയാള്‍ക്ക് വഴി തെറ്റിയാണ്  കോതാട് ഭാഗത്തേക്ക് എത്തിയത്.എന്നാല്‍ പെട്ടെന്ന് കാറിന്റെ നിയന്ത്രണം വിടുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.