കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം

ആലപ്പുഴ: ചെങ്ങന്നൂരില്‍ കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഘത്തിലുണ്ടായിരുന്ന പോലീസുകാരന്റെ കൈ പ്രതികള്‍ തല്ലി ഒടിച്ചു. കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ചെങ്ങന്നൂര്‍ മംഗലത്താണ് പൊലീസിനു നേരെ ആക്രമണമുണ്ടായത്.

കഞ്ചാവ് വില്‍പനയും വധശ്രമവുമുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ സംഗീത് സംഘം ചേര്‍ന്ന് മദ്യപിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ഐ. ജി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പത്തംഗ സംഘം എത്തിയത്. പോലീസ് വളഞ്ഞതിനെത്തുടര്‍ന്ന് സംഗീത് കമ്പിവടി വീശി പോലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ സുന്ദര്‍ലാലിന്റെ വലത് കൈ ഒടിഞ്ഞു.


LATEST NEWS