നടിയെ ആക്രമിച്ച കേസ്; സി.ബി.ഐയ്ക്ക് വിടേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടിയെ ആക്രമിച്ച കേസ്; സി.ബി.ഐയ്ക്ക് വിടേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ നിര്‍ണ്ണായക നീക്കം.വിചാരണ തടസപെടുത്താനാണ് ദിലീപ് ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.
പൊലീസ് അന്വേഷണം പക്ഷാപാതപരമാണെന്നാണ് ദിലീപിന്‍റെ വാദം. എ.ഡി.ജി.പി അടക്കമുള്ളവര്‍ക്ക് പ്രത്യേക  താല്‍പര്യമുണ്ടായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി വീണ്ടും അടുത്ത മാസം നാലിന് പരിഗണിക്കും.


അതേസമയം, ദിലീപിന്‍റെ കേസ് അന്വേഷിക്കുന്നത് സംബന്ധിച്ച് സിബിഐ കൃത്യമായ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി സിബിഐയോട് നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍പ് ദിലീപ് അഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍,  അനുകൂലമായ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ്‌ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.കേസില്‍ ഏട്ടാo പ്രതിയാണ് ദിലീപ്. കേസിന്‍റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്.
 


LATEST NEWS