നടിയെ ആക്രമിച്ച കേസ് : സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈകോടതിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടിയെ ആക്രമിച്ച കേസ് : സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈകോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈകോടതിയില്‍. സംസ്ഥാന പൊലീസിന്‍റെ അന്വേഷണം പക്ഷാപാതപരമാണെന്ന് രേഖപ്പെടുത്തിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല. തനിക്കെതിരെ കാര്യമായ തെളിവുകള്‍ ഇല്ല.സി.ബിഐ അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തു വരികയുള്ളു.ആയതിനാല്‍ കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ദിലീപ് ഹര്‍ജിയില്‍ പറയുന്നു.കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ദിലീപിന്‍റെ തന്ത്രപരമായ നീക്കം. കേസുമായി ബന്ധപ്പെട്ട്  ചില ഹര്‍ജികള്‍ പരിഗണിക്കുന്നതിന് പ്രത്യേക കോടതി വേണമെന്ന് നടി അടക്കമുള്ളവര്‍ ജില്ലാ കോടതിയെ സമീപിച്ചിരുന്നു. ഇതിന്‍റെ വിധി ഈ മാസം പതിനെട്ടാം തീയ്യതി വരുന്നു. അങ്ങനെ വരുകയാണെങ്കില്‍ 18 ശേഷം കേസ് വിചാരണ നടപടിയിലേക്ക് പോകാന്‍ കോടതി നിര്‍ദേശിക്കും. ഈ പശ്ചാത്തലത്തില്‍ വിചാരണ നടക്കുന്നത് ഒഴിവാക്കുക എന്നത് മാത്രമേ ദിലീപിന്‍റെ മുന്‍പില്‍ ഉള്ളു. നേരത്തെ ദിലീപിന്‍റെ അമ്മയും  സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
 2017 ഫെബ്രുവരി 17 നാണ് ഡബ്ബിങ്ങിനായി കൊച്ചിയിലേക്ക് വരുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്‍റെ പ്രധാന സൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം.