നടിയെ ആക്രമിച്ച കേസ് : അന്വേഷണം എന്ന് തീരുമെന്ന് ഹൈക്കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടിയെ ആക്രമിച്ച കേസ് : അന്വേഷണം എന്ന് തീരുമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്ന് തീരുമെന്ന് ഹൈക്കോടതി. കേസന്വേഷണം സിനിമാ തിരക്കഥ പോലെയാണോ എന്ന് കോടതി ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും കോടതി. കേസിലെ അന്വേഷണം അനന്തമായി നീളുകയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി.സംവിധായകൻ നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇത്തരത്തിൽ വാക്കാൽ വിമർശനം നടത്തിയത്. കേസിൽ ചോദ്യം ചെയ്യലിന് നാദിർഷായോട് വെള്ളിയാഴ്ച ഹാജരാകാനും കോടതി നിർദ്ദേശിച്ചു..

പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത് ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ എന്നും കോടതി ചോദിച്ചു. സുനിലിനെ ചോദ്യം ചെയ്യുന്നത് വാര്‍ത്ത സൃഷ്ടിക്കാനാണോ എന്നും കോടതി ചോദിച്ചു.കേസിലെ അന്വേഷണം പരിധിവിട്ടാൽ കോടതിയലക്ഷ്യത്തിനു കേസെടുക്കും’


LATEST NEWS