നടിയെ ആക്രമിച്ച കേസ്: ദിലീപിനെ  വീണ്ടും ചോദ്യം ചെയ്യുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 നടിയെ ആക്രമിച്ച കേസ്: ദിലീപിനെ  വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: നടന്‍ ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുന്നു. നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്യല്‍.

ഇന്ന് രാവിലെ ആലുവ പോലീസ് ക്ലബ്ബിലേക്ക് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു. ചോദ്യം ചെയ്യല്‍ ഒരുമണിക്കൂര്‍ പിന്നിട്ടുകഴിഞ്ഞു. ദിലീപ് സമർപ്പിച്ച മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.എസ്.പി സുദര്‍ശനന്‍, സി.ഐ ബിജു പൗലോസ് എന്നിവരാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.

നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന് ദിലീപ് വാദം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഇന്നത്തെ ചോദ്യം ചെയ്യല്ലെന്നാണ് സൂചന.

അതേസമയം, കേസിൽ ദിലീപിനെതിരെ കുറ്റപത്രം നൽകുന്നത് അന്തിമ ഘട്ടത്തിലാണ്. ഗൂഢാലോചനയാണു ദിലീപിനെതിരായ കുറ്റം. സംഭവവുമായി നേരിട്ടു ബന്ധമുള്ള പൾസർ സുനി അടക്കം ആറു പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനാൽ ദിലീപ് ഏഴാം പ്രതിയാകുമെന്നാണു സൂചന. ചില സാങ്കേതിക കാര്യങ്ങൾ കൂടി പരിഹരിക്കാനുണ്ടെന്നും അതിനാലാണു കുറ്റപത്രം നൽകാൻ വൈകുന്നതെന്നും ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തെ അറിയിച്ചിരുന്നു.

പൊലീസിനു നൽകിയ മൊഴി ചില സാക്ഷികൾ കോടതിയിൽ മാറ്റിപ്പറഞ്ഞിരുന്നു. ഇതും അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കാവ്യയുടെ വസ്ത്രസ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് ഏറ്റവുമൊടുവില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി മാറ്റിയത്. സുനി സ്ഥാപനത്തില്‍ വന്നത് താന്‍ കണ്ടിട്ടില്ലെന്നാണ് മുഖ്യസാക്ഷിയായ ഇയാള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി മാറ്റിയത്. അതിനാല്‍ പഴുതുകള്‍ എല്ലാം അടച്ചുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.


LATEST NEWS