ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ പി.സി.ജോർജിനെതിരെ കേസെടുക്കണമെന്ന് കുന്നമംഗലം മജിസ്ട്രേട്ട് കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ പി.സി.ജോർജിനെതിരെ കേസെടുക്കണമെന്ന് കുന്നമംഗലം മജിസ്ട്രേട്ട് കോടതി

കോഴിക്കോട്: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ എംഎൽഎ പി.സി.ജോർജിനെതിരെ കേസെടുക്കാൻ കോഴിക്കോട് കുന്നമംഗലം മജിസ്ട്രേട്ട് നിർദേശം. ചാനൽചർച്ചയ്ക്കിടെ നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കോടതി ഉത്തരവ്. 

പി.സി.ജോർജിനെതിരെ ആക്രമിക്കപ്പെട്ട നടി ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വനിതാ കമ്മിഷനെപ്പോലും അവഹേളിച്ചു കൊണ്ടുള്ള പി.സി.ജോർജിന്റെ നിലപാട് അങ്ങേയറ്റം ഖേദകരമാണെന്നും ഇത്തരം ആക്ഷേപങ്ങൾ കേസിന്റെ വിധിനിർണയത്തെ വരെ സ്വാധീനിച്ചേക്കാമെന്നും നടി ആശങ്ക രേഖപ്പെടുത്തിയിരുന്നു. 

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങൾ നടത്തിയതിന് പി.സി. ജോർജ് എംഎൽഎയ്ക്ക് എതിരെ സംസ്ഥാന വനിതാ കമ്മിഷനും കേസെടുത്തിരുന്നു. പത്രസമ്മേളനത്തിലും ചാനൽ അഭിമുഖങ്ങളിലും നടത്തിയ പരാമർശങ്ങൾ നടിക്ക് അപമാനകരവും സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് വിലയിരുത്തിയാണു നടപടി.


LATEST NEWS