നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മാര്‍ച്ച് 28 ലേക്ക് മാറ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മാര്‍ച്ച് 28 ലേക്ക് മാറ്റി

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസുമായി ബന്ധപ്പെട്ട് നടന്‍ ദീലീപ് അടക്കമുള്ള പ്രതികളുടെ വിചാരണ ആരംഭിക്കുന്നത് ഈ മാസം 28 ലേക്ക് മാറ്റി.

കേസില്‍ ദിലീപ് അടക്കമുള്ള പത്ത് പ്രതികളാണ് ഇന്ന് വിചാരണ നടക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ക്കോടതിയില്‍ ഹാജരായത്. കേസിലെ പ്രതികളും അഭിഭാഷകരുമായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ ഇന്ന് കോടതിയിലെത്തിയിരുന്നില്ല.  ആക്രമണത്തിന് ഇരയായ നടിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കേസ് വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ വിചാരണ വേഗത്തിലാക്കണമെന്നും രഹസ്യവിചാരണ വേണമെന്നും നടിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കേസില്‍ ഹാജരാകാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുള്ളപ്പോള്‍ നടിക്ക് വേണ്ടി പ്രത്യേകമായി അഭിഭാഷകന്‍ ഹാജരാകുന്നത് എന്തിനാണെന്ന് കോടതി ആരാഞ്ഞു. ഹാജരാകണമെന്നുണ്ടെങ്കില്‍ സ്‌പെഷ്യല്‍ പ്രസിക്യൂട്ടറെ വിചാരണയ്ക്ക് സഹായിക്കാന്‍ കോടതി പറഞ്ഞു. 

കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലുള്ള മുഖ്യപ്രതി പള്‍സര്‍ സുനിയും സഹായി മാര്‍ട്ടിനും ജാമ്യഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ ഈ മാസം 16 ന് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.


LATEST NEWS