സുധേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റിയേക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സുധേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റിയേക്കും
തിരുവനന്തപുരം: ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് എഡിജിപി സുധേഷ് കുമാറിനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട് . സുധേഷ് കുമാറിന്‍റെ മകള്‍ കീഴുദ്യോഗസ്ഥനായ ഗവാസ്കറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പോലിസുകാരെക്കൊണ്ട് എഡിജിപിഅടിമപ്പണിചെയ്യിക്കുന്നുവെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തു നിന്ന് മാറ്റാന്‍ ഒരുങ്ങുന്നത്.
 
പോലീസ് സേനയ്ക്ക് പുറത്ത് എവിടെയെങ്കിലും അദ്ദേഹത്തെ നിയമിക്കാനാണ് ഒരുങ്ങുന്നതെന്നാണ് ലഭ്യമായ വിവരം.സായുധ സേനകളില്‍ ജീവനക്കാരെ ദാസ്യവേല അടക്കമുള്ളവയ്ക്ക് നിര്‍ബന്ധിക്കാന്‍ അവസരം നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് സേനയ്ക്ക് പുറത്തു നിയമനം നല്‍കാന്‍ ആലോചിക്കുന്നത്.
 
എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച  ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഗവാസ്‌കറുടെ ഭാര്യ പരാതി നല്‍കിയത്. ഭര്‍ത്താവിന് നേരിടേണ്ടിവന്ന മാനസിക പീഡനം അടക്കമുള്ളവയെപ്പറ്റി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കേസ് പിന്‍വലിക്കാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തി. മുന്‍പും ഭര്‍ത്താവിനെ മാനസിക പീഡിപ്പിച്ചിട്ടുണ്ടെന്നും രേഷ്മ പറഞ്ഞു.
 
രാ​വി​ലെ എ​ഡി​ജി​പി​യു​ടെ മ​ക​ളെ​യും ഭാ​ര്യ​യെ​യും പ്ര​ഭാ​ത ന​ട​ത്ത​ത്തി​നാ​യി ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ ക​ന​ക​ക്കു​ന്നി​ല്‍ കൊ​ണ്ടു​പോ​യി. തി​രി​കെ വ​രു​മ്പോ​ൾ വാ​ഹ​ന​ത്തി​ലി​രു​ന്നു സ്നി​ഗ്ധ ചീ​ത്ത​വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ എ​തി​ര്‍​ത്തു വ​ണ്ടി റോ​ഡി​ല്‍ നി​ര്‍​ത്തി​യ​തോ​ടെ മൊ​ബൈ​ല്‍ ഫോ​ണു കൊ​ണ്ട് ക​ഴു​ത്തി​നു പി​ന്നി​ലി​ടി​ച്ചെ​ന്നാ​ണു പ​രാ​തി.
 
അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമേ എഡിജിപിക്കെതിരായ നടപടി ഉണ്ടാകൂ എന്നാണ് വിവരം.

LATEST NEWS