ആധാറില്‍ എന്താണ് ഇത്ര വലിയ രഹസ്യങ്ങള്‍ ഉള്ളത്; വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: കെ സുരേന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആധാറില്‍ എന്താണ് ഇത്ര വലിയ രഹസ്യങ്ങള്‍ ഉള്ളത്; വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നു ബി.ജെ.പി ജനറല്‍  സെക്രട്ടറി കെ. സുരേന്ദ്രന്‍. ആധാര്‍ രഹസ്യങ്ങള്‍ ചോരുന്നു എന്നുള്ളത് ഒരു കള്ളക്കഥയാണെന്നും അത്തരം പ്രചാരണങ്ങള്‍ ദുരുദ്ദേശത്തോടുകൂടിയുള്ളതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പേര്, ജനനതീയതി, ഫോണ്‍ നമ്ബര്‍, അഛന്റെ പേര്, അമ്മയുടെ പേര്, ഭാര്യയുടെ പേര്, പാന്‍ കാര്‍ഡു നമ്ബര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്ബര്‍, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങള്‍ ഇത്രവലിയ രഹസ്യങ്ങളാണോയെന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളെല്ലാവരും ഈ വിവരങ്ങളെല്ലാം സത്യവാങ്മൂലമായി നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈററില്‍ ഇതെല്ലാം ലഭ്യമാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രശ്നം സ്വകാര്യതയുടേതല്ല എതിര്‍പ്പ് ആധാറിനോടാണ്. ആധാര്‍ വന്നതോടെ പല കള്ളത്തരവും നടക്കുന്നില്ല. കോടിക്കണക്കിന് രൂപയുടെ സബ്സിഡി വെട്ടിപ്പു നടക്കുന്നില്ല. അതിന്റെ ഏനക്കേടാണ് ചിലയാളുകള്‍ക്കെന്ന് സുരേന്ദ്രന്‍ പറയുന്നു.