അടൂരിൽ റോഡരികിൽ വൃദ്ധൻ മരിച്ചനിലയിൽ; തലയ്ക്ക് പരിക്ക്; അന്വേഷണം ആരംഭിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അടൂരിൽ റോഡരികിൽ വൃദ്ധൻ മരിച്ചനിലയിൽ; തലയ്ക്ക് പരിക്ക്; അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: അടൂരിൽ റോഡിനു സമീപം വൃദ്ധനെ മരിച്ചനിലയിൽ കണ്ടെത്തി. എളമണ്ണൂർ സ്വദേശി വിക്രമനെ (60) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ തലയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു  മൃതദേഹം. സംഭവത്തിൽ  പൊലീസ് അന്വേഷണം ആരംഭിച്ചു.

അമിത വേ​ഗതയിൽ വന്ന വാഹനം വൃദ്ധനെ ഇടിച്ചിട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമായി വിവരങ്ങൾ നൽകാൻ സാധിക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.