പത്തു വയസുകാരിയ്‌ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; മര്‍ദനമേറ്റ വയോധികന്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പത്തു വയസുകാരിയ്‌ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; മര്‍ദനമേറ്റ വയോധികന്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

കായംകുളം: പത്തു വയസുകാരിയ്‌ക്ക് നഗ്നതാ പ്രദര്‍ശനം നടത്തിയ 68 കാരനെ കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു. ഇതേത്തുടര്‍ന്ന്‌ ഇയാള്‍ കഴുത്ത്‌ മുറിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. 

പെരിങ്ങാല കലൂര്‍ കണ്ടത്തില്‍ താമരാക്ഷനാണ്‌ നഗ്നതാ പ്രദര്‍ശനം നടത്തിയതിന്‌ മര്‍ദനമേറ്റത്‌. തുടര്‍ന്ന്‌ വീട്ടിലെത്തിയ ഇയാള്‍ കത്തിയുപയോഗിച്ച്‌ കഴുത്ത്‌ മുറിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. 

ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ പോലീസ്‌ കേസെടുത്തു. താമരാക്ഷന്റ മൊഴിയെടുത്ത ശേഷം ഇയാളെ മര്‍ദിച്ചവര്‍ക്കെതിരെയും കേസെടുക്കുമെന്ന്‌ പോലീസ്‌ പറഞ്ഞു.


LATEST NEWS