ഫോ​ണ്‍ കെ​ണി വി​വാ​ദ​ത്തി​ൽ അകപെട്ട എ.​കെ. ശ​ശീ​ന്ദ്ര​ന് ഇ​ന്ന് നി​ർ​ണാ​യ​ക ദി​നം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫോ​ണ്‍ കെ​ണി വി​വാ​ദ​ത്തി​ൽ അകപെട്ട എ.​കെ. ശ​ശീ​ന്ദ്ര​ന് ഇ​ന്ന് നി​ർ​ണാ​യ​ക ദി​നം

കൊ​ച്ചി: ഫോ​ണ്‍ കെ​ണി വി​വാ​ദ​ത്തി​ൽ അകപെട്ട എ.​കെ. ശ​ശീ​ന്ദ്ര​ന് ഇ​ന്ന് നി​ർ​ണാ​യ​ക ദി​നം. ശ​ശീ​ന്ദ്ര​നെ​തി​രെ​യു​ള്ള കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന പ​രാ​തി​ക്കാ​രി​യു​ടെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. പ​രാ​തി കോ​ട​തി​ക്ക് പു​റ​ത്ത് ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചെ​ന്നും അ​തി​നാ​ൽ കേ​സ് റ​ദ്ദാ​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ൽ യു​വ​തി ആ​വ​ശ്യ​പ്പെട്ടിട്ടുള്ളത്. തി​രു​വ​ന​ന്ത​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

അ​തേ​സ​മ​യം, ഹൈ​ക്കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല നി​ല​പാ​ട് ഉ​ണ്ടാ​യാ​ൽ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി സ്ഥാ​ന​ത്തേ​യ്ക്ക് തി​രി​കെ​യെ​ത്തു​മാ​ണ് വിലയിരുത്തൽ. അ​ശ്ലീ​ല​ച്ചു​വ​യോ​ടെ ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​യോ​ട് ഫോ​ണി​ൽ സം​സാ​രി​ച്ചു​വെ​ന്ന ആ​ക്ഷേ​പം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ശ​ശീ​ന്ദ്ര​ന് മ​ന്ത്രി​സ്ഥാ​നം ഒ​ഴി​യേ​ണ്ടി​വ​ന്ന​ത്.

തു​ട​ർ​ന്ന് ആ​രോ​പ​ണ​ത്തി​ന്‍റെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്കാ​ൻ പി.​എ​സ്.ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി ജു​ഡീ​ഷൽ ക​മ്മീ​ഷ​നെ സ​ർ​ക്കാ​ർ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടും ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണു വി​വ​രം.