പൊലീസ് ഉപദ്രവിച്ചിരുന്നതായി യു.എ.പി.എകേസിൽ പ്രതികളായ അലൻ ഷുഹൈബും താഹ ഫൈസലും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൊലീസ് ഉപദ്രവിച്ചിരുന്നതായി യു.എ.പി.എകേസിൽ പ്രതികളായ അലൻ ഷുഹൈബും താഹ ഫൈസലും

കൊച്ചി: പൊലീസ് ഉപദ്രവിച്ചിരുന്നതായി യു.എ.പി.എകേസിൽ പ്രതികളായ അലൻ ഷുഹൈബും താഹ ഫൈസലും. കസ്റ്റഡിയിൽ വിടാനായി കൊച്ചി എൻ.ഐ എ കോടതിയിൽ ഹാജരാക്കിയപ്പൊഴായിരുന്നു ഇരുവരുടെയും തുറന്നു പറച്ചിൽ. അറസ്റ്റിനു മുൻപ് താൻ ഡിപ്രെഷനുള്ള മരുന്ന് ഉപയോഗിച്ചിരുന്നതായും എൻ.ഐ.ഐ കസ്റ്റഡിയിൽ മാതാപിതാക്കളെ കാണാൻ അവസരം തരണമെന്നും അലന്‍ പറഞ്ഞു. വിയ്യൂർ ജയിലിൽ നിന്ന് രാവിലെ കോടതിയിൽ എത്തിച്ച പ്രതികളെ ആറു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. പുറത്തിറങ്ങിയ ശേഷം എല്ലാം വെളിപ്പെടുത്താമെന്നും അലൻ പറഞ്ഞു.