യുഎപിഎ ചുമത്തപ്പെട്ട യുവാക്കള്‍ മാവോയിസ്റ്റുകൾ:  മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുഎപിഎ ചുമത്തപ്പെട്ട യുവാക്കള്‍ മാവോയിസ്റ്റുകൾ:  മുഖ്യമന്ത്രി

തിരുവനന്തപുരം : കോഴിക്കോട്ട് യുഎപിഎ ചുമത്തപ്പെട്ട യുവാക്കള്‍ മാവോയിസ്റ്റുകളെന്ന് മുഖ്യമന്ത്രി. അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടു. അലനും താഹയും സിപിഎം പ്രവര്‍ത്തകരല്ലെന്നും പിണറായി തുറന്നടിച്ചു. ഹെലികോപ്റ്റര്‍ വിവാദത്തെ തള്ളിയും മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത് പൊലീസിന്റെ കാര്യക്ഷമത കൂട്ടാനാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് ഹെലികോപ്റ്റര്‍ നല്‍കുന്നത്. കേന്ദ്ര–സംസ്ഥാനസര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാടാണ്. നിരക്കില്‍ കാര്യമില്ല. വ്യോമസേനയുടെ സാങ്കേതിക വിദഗ്ധരുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.