യു.എ.പി.എ കേസ്: അലന്‍ ഷുഹൈബിന് എല്‍എല്‍ബി സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുമതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യു.എ.പി.എ കേസ്: അലന്‍ ഷുഹൈബിന് എല്‍എല്‍ബി സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുമതി


കണ്ണൂര്‍ : പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന് എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാല അനുമതി നല്‍കി. സര്‍വകലാശാല അനുമതി നല്‍കിയാല്‍ അലന് പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ നടപടി. എന്നാൽ ഹാജർ നില കൂടി പരിശോധിച്ചാകും ഫലം പ്രഖ്യാപിക്കുകയെന്ന് സ‍ർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്.

നാളെ നടക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍..എല്‍ബി പരീക്ഷ എഴുതാന്‍ അനുമതി തേടി അലന്‍ കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതി കണ്ണൂര്‍ സര്‍വകലാശാലയുടെ വിശദീകരണം തേടുകയും ചെയ്തു.. ഇതിന് പിന്നാലെയാണ് കണ്ണൂര്‍ സര്‍വകലാശാല അനുമതി നല്‍കിയത്. 
 
അലന് പരീക്ഷ എഴുതാനാകുമെന്ന് സര്‍വകലാശാല അറിയിച്ചാൽ അതിന് സൗകര്യവും ക്രമീകരണവും ഒരുക്കാൻ എൻഐഎ തയ്യാറാകണമെന്ന് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അലൻ ഷുബൈഹ് നൽകിയ ഹര്‍ജിയിലാണ് തീരുമാനം. 

ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്. മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം വേണം. ഒരു വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണം' എന്നാണ് അലന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍.