ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച പ്രശ്നങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച പ്രശ്നങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ 

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍.
അവര്‍ക്ക് അവിടെ മൂന്ന് പ്ലോട്ട് തിരിച്ചു കൊടുത്തിരുന്നു. അതില്‍ ഒരു പ്ലോട്ടില്‍ നിന്ന് മാത്രമെ അവര്‍ മണല്‍ എടുക്കുന്നുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. അവിടെ മറ്റേതെങ്കിലും തരത്തില്‍കരയിടിയുകയോ മറ്റ് കാര്യങ്ങള്‍ക്കോ സാധ്യത ഇല്ലാത്തതാണ്. ഇപ്പോഴെന്താണ് പ്രശനം എന്നത് സംബന്ധിച്ച് വിശദമായി പഠിക്കേണ്ടതുണ്ട്. കരിമണല്‍ അവിടെ നിന്ന് രാത്രികാലങ്ങളില്‍ കള്ളക്കടത്തായി പുറത്തുപോകുന്നുണ്ട്. അത് തടയുന്നതിനുള്ള നടപടികളിലേക്ക് താന്‍ പോകുകയാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. 

 നമുക്ക് പ്രകൃതി നല്‍കിയ കടല്‍ തരുന്ന ധനമാണ് കരിമണല്‍. അത് ശേഖരിക്കുന്നതിനാണ് അവിടെ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. രാത്രിയില്‍ തമിഴ്നാട്ടിലേക്ക് ലോറിയില്‍ മണല്‍ കടത്തുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു. കരിമണല്‍ കേരളത്തിന്റെ സമ്പത്താണ്. അത് ഇവിടെ തന്നെ സംസ്‌കരിച്ചാല്‍ കോടിക്കണക്കിന് ആളുകള്‍ക്ക് ജോലി കിട്ടും. കെ.എം.എം.എല്ലില്‍ തന്നെ നാനൂറോളം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ പോകുകയാണ്. ഐ.ആര്‍.ഇയില്‍ മാസം വലിയ തുകയാണ് ശമ്പളം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അവിടുത്തെ ജനങ്ങളെല്ലാം നല്ലതുപോലെ സഹകരിച്ചിരുന്നുവെന്നാണ് ഇതുവരെ ലഭിച്ച വിവരം. എന്താണ് സമരമുണ്ടാകാന്‍ കാരണമെന്ന് സര്‍ക്കാര്‍ വിശദമായി പഠിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 


LATEST NEWS