ആലപ്പാട് കരിമണല്‍ ഖനനം;ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആലപ്പാട് കരിമണല്‍ ഖനനം;ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ മുഖ്യമന്ത്രി  ഈ മാസം 16 ന് ഉന്നതതല യോഗം വിളിച്ചു കൂട്ടുന്നു. കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഉന്നതതല യോഗം വിളിച്ചു കൂട്ടുന്നത്.

വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും കൊല്ലം കലക്ടറും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. സമയം തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.