ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസ്

ആലപ്പുഴ: ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. പള്ളാത്തുരുത്തി സ്വദേശി സുനീര്‍ (26)നാണ് കുത്തേറ്റത്. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്നാണ് ഡിവൈഎഫ്‌ഐ ആരോപിച്ചു.

ചൊവ്വാഴ്ച രാത്രി 11.30 ഓടെ ആലപ്പുഴ ചുങ്കത്താണ് സംഭവം ഉണ്ടായത്. തെരഞ്ഞെടുപ്പ് സമയത്തെ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 


LATEST NEWS