മണ്ണഞ്ചേരിയിൽ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടു പേർ ശ്വാസംമുട്ടി മരിച്ചു.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മണ്ണഞ്ചേരിയിൽ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടു പേർ ശ്വാസംമുട്ടി മരിച്ചു.

മണ്ണഞ്ചേരി∙: ആലപ്പുഴ മണ്ണഞ്ചേരിയിൽ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടു പേർ ശ്വാസംമുട്ടി മരിച്ചു. പൊന്നാട് അമ്പലക്കടവിൽ കിണറ്റിനകത്ത് കുഴൽക്കിണർ താഴ്ത്താനിറങ്ങിയ രണ്ടു പേരാണു മരിച്ചത്. മൂന്നു പേരാണ് കിണറ്റിലേക്കിറങ്ങിയത്. ഇവരിൽ ജിത്ത് എന്ന തൊഴിലാളിയെ രക്ഷപ്പെടുത്തി. മരിച്ചവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അമ്പലക്കടവില്‍ ഹമീദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പൊന്നാടൻ ലൈം ഇൻഡസ്ട്രിയുടെ വളപ്പിലെ കിണറ്റിലാണ് അപകടം.ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മറ്റൊരാള്‍ മരിച്ചത്.വാവട്ടം കുറഞ്ഞ കിണറായതാണ് അപകടത്തിനിടയാക്കിയത്.അഗ്നിശമന സേനയെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.


LATEST NEWS