കെഎസ്‌യു– ഡിവൈഎഫ്ഐ സംഘർഷത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ നഗരത്തിൽ നാളെ ഉച്ചവരെ ഹര്‍ത്താല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെഎസ്‌യു– ഡിവൈഎഫ്ഐ സംഘർഷത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ നഗരത്തിൽ നാളെ ഉച്ചവരെ ഹര്‍ത്താല്‍

ആലപ്പുഴ: കെഎസ്‌യു സംസ്ഥാന സംഗമത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ നഗരത്തിൽ നാളെ ഉച്ചവരെ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ ഞായറാഴ്ച ഉച്ചവരെ സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്‌യു– ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.

കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ വാഹനം അക്രമികള്‍ അടിച്ചു തകര്‍ത്തു. കെ.എസ്.യു പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലും തകര്‍ക്കപ്പെട്ടു. കെ.എസ്.യു സംഘടിപ്പിച്ച സമര കാഹളം പരിപാടിയുടെ ഭാഗമായ പ്രകടനത്തിനിടെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കൊടിതോരണങ്ങള്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

പ്രദേശത്തു സംഘർഷാവസ്ഥ തുടരുകയാണ്. അക്രമത്തില്‍ കൊച്ചി മുൻ മേയർ ടോണി ചമ്മിണിക്കു പരുക്കേറ്റു. നിരവധി പൊലീസുകാർക്കും പരുക്കുണ്ട്. കൊടിതോരണങ്ങൾ നശിപ്പിച്ചതിലുള്ള തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. കെഎസ്‌‍യു പ്രകടനക്കാർ വന്ന ബസ്സിന്റെ ചില്ല്‌ കല്ലേറിൽ തകർന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വേദിവിട്ട ശേഷമാണ് ആക്രമണം ഉണ്ടായത്.  


LATEST NEWS