ആലപ്പുഴ വള്ളികുന്നത്ത് ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം : മൂന്നു പേര്‍ക്ക് വെട്ടേറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആലപ്പുഴ വള്ളികുന്നത്ത് ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം : മൂന്നു പേര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കു വെട്ടേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ജസീല്‍, ഷെമീല്‍, ഷാജഹാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ജസീലിനെയും  മറ്റുള്ളവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസവും ഇവിടെ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.

രാത്രി വൈകിയും പ്രവര്‍ത്തകര്‍ സംഘടിച്ച് വീടുകള്‍ക്കുനേരെ ആക്രമണം നടത്തി. സംഭവസ്ഥലത്ത് മാവേലിക്കര സിഐയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്


LATEST NEWS