ന്യൂനമര്‍ദ്ദം കേരളതീരത്തേക്ക്; 2.2 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ തി​ര​മാ​ല​ക​ളു​യ​രാ​ന്‍ സാ​ധ്യ​ത; ജാഗ്രതാ നിർദേശം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ന്യൂനമര്‍ദ്ദം കേരളതീരത്തേക്ക്; 2.2 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ തി​ര​മാ​ല​ക​ളു​യ​രാ​ന്‍ സാ​ധ്യ​ത; ജാഗ്രതാ നിർദേശം 

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കു കിഴക്കുമായി ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനെ തുടർന്ന് ശക്തമായ കാറ്റും മഴയും തീരപ്രദേശങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

വ്യാ​ഴാ​ഴ്ച രാ​ത്രി​വ​രെ കേ​ര​ള തീ​ര​ത്ത് തി​ര​മാ​ല​ക​ള്‍ 2.2 മീ​റ്റ​ര്‍ വ​രെ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അതിശക്തമായ കടല്‍ക്ഷോഭം ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇ​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോകുന്നതിന് വിലക്കേർപ്പെടുത്തി.


LATEST NEWS