ആംബുലന്‍സില്‍ കിടന്നു മുരുകന്‍ മരിച്ച സംഭവത്തില്‍ മെഡിക്കൽ കോളജിന് വീഴ്ച പറ്റിയെന്നു  ആംബുലൻസ് ഉടമ  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ആംബുലന്‍സില്‍ കിടന്നു മുരുകന്‍ മരിച്ച സംഭവത്തില്‍ മെഡിക്കൽ കോളജിന് വീഴ്ച പറ്റിയെന്നു  ആംബുലൻസ് ഉടമ  

തിരുവനന്തപുരം; ആംബുലന്‍സില്‍ കിടന്നു    തമിഴ്നാട് സ്വദേശി മുരുകൻ മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പറയുന്നത്  കള്ളമെന്നു  മുരുകനെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഉടമ രാഹുൽ.   വെന്റിലേറ്ററില്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. മെഡിക്കൽ കോളജിൽ ചികിൽസിക്കാൻ തയാറായിരുന്നെങ്കിൽ മറ്റ് ആശുപത്രികളിലേക്ക് പോകേണ്ടി വരുമായിരുന്നില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.  

അതിനിടെ, ആശുപത്രികളുടെ ചികില്‍സാ നിഷേധം മൂലം മുരുകന്‍ മരിക്കാനിടയായ സാഹചര്യത്തിൽ അത്യാഹിത വിഭാഗങ്ങളിലെ സൗകര്യങ്ങൾ പരിശോധിക്കൻ ആരോഗ്യവകുപ്പ് തയാറെടുക്കുകയാണ് .  . പല മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിലും പുറത്തെ ബോർഡിൽ മാത്രമാണ് അത്യാഹിതവിഭാഗമുള്ളത് എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.  

മുരുകൻ ആദ്യം വിദഗ്ധ ചികിൽസ തേടിയെത്തിയ മെ‍ഡിട്രീന ആശുപത്രിയിൽ 24 മണിക്കൂറൂം എമർജൻസിയെന്ന് കവാടത്തിൽ തന്നെയുണ്ട്. ന്യൂറോ സർജനില്ലെന്ന കാരണത്താലാണ് അവിടെ മുരുകന് ചികിൽസ നിഷേധിച്ചത്. അസീസിയ മെ‍ഡിക്കൽ കോളജിലും  ഇതേ കാരണത്താലാണ് ചികിൽസിക്കാതിരുന്നത്. എമർജൻസി, ട്രോമാ കെയർ എന്നിവയുള്ള ആശുപത്രികളുടെ വീഴ്ചയാണിതെന്നാണ് ആരോഗ്യവകുപ്പിന്റെ  കണ്ടെത്തൽ.

ന്യൂറോ, ഓർത്തോപീഡിക് ജനറൽ സർജൻമാരും അനസ്തേഷ്യ ഡോക്ട‌റും 24 മണിക്കൂറും കാണമെന്നാണ് അത്യാഹിത വിഭാഗത്തിന്റെ ചട്ടം. ഇതെല്ലാം   ലംഘിക്കപ്പെട്ടിരിക്കുന്നു. 


LATEST NEWS