പിഞ്ചു കുഞ്ഞിന്റെ ജീവനുമായി ആംബുലന്‍സ്; മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പിഞ്ചു കുഞ്ഞിന്റെ ജീവനുമായി ആംബുലന്‍സ്; മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ 

തിരുവനന്തപുരം: മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ ഹൃദയശസ്ത്രക്രായക്ക് പിഞ്ചു കുഞ്ഞുമായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം. കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാനാണ് ആംബുലന്‍സ് ദേശീയപാതയിലുടെ മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് വരുന്നത്. 

ഹൃദയശസ്ത്രക്രിയ നടത്തുന്നതിനായി തിരുവനന്തപുരം ശ്രീചിത്തര ആശുപത്രിയിലേക്കാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്. രാവിലെ 10:30 ന് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്.

KL-60 - J 7739 എന്ന നമ്പര്‍ ആംബുലന്‍സിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം വരെയുള്ള 620 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഏതാണ്ട് 15 മണിക്കൂറിന് മുകളില്‍ സമയമെടുക്കും. എന്നാല്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂറ് കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാമെന്ന് കരുതുന്നതായി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം അറിയിച്ചു. കുഞ്ഞിന് യാത്രക്കിടയില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ പരിചരിക്കാന്‍ ആശുപത്രി സേവനം വേണ്ടത് കൊണ്ടാണ് പകല്‍ യാത്ര സംഘടിപ്പിക്കുന്നതെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം പറഞ്ഞു.