അഞ്ചലിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: വിധി ഇന്ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഞ്ചലിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: വിധി ഇന്ന്

കൊല്ലം: അഞ്ചലിൽ ഏഴ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിൽ കൊല്ലം പോക്സോ കോടതി  ഇന്ന് ശിക്ഷ വിധിക്കും. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് കൂടിയായ പ്രതി രാജേഷ് കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ബലാത്സംഘം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

2017 ആഗസ്റ്റ് 27 നാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. അമ്മൂമ്മയോടൊപ്പം ട്യൂഷൻ ക്ലാസ്സിലേക്ക് പോയ കുട്ടിയെ പ്രതി കാത്ത് നിന്ന് കൂട്ടി കൊണ്ടുപോയി കുളത്തൂപ്പുഴയിലെ ഒരു കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ പറയുമെന്ന് കുട്ടി പറഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തി സമീപത്തുള്ള ആര്‍ പി എല്‍ എസ്റ്റേറ്റില്‍ മൃതദേഹം ഉപേക്ഷിച്ചു. കൊലപ്പെടുത്തിയശേഷവും കുട്ടിയെ പീഡിപ്പിച്ചെന്നും പിന്നീട് കണ്ടെത്തിയിരുന്നു. കുട്ടിയെ കാണാനില്ലെന്നറിഞ്ഞ് നാട്ടുകാരും പൊലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത് . 

പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചത്. കുട്ടിക്കൊപ്പം പ്രതി യാത്രചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേസ് അന്വേഷണത്തിൽ നിര്‍ണ്ണായകമായി.


LATEST NEWS